Feb 4, 2012

ഗൂഗിളിന് പറ്റിയ അബദ്ധം


ഗൂഗിളിന് പറ്റിയ അബദ്ധം



ഗൂഗിള്‍ എന്ന സെര്‍ച്ച് എഞ്ചിന് ആ പേര് വന്നത് ഒരു അക്ഷര പിശകിലൂടെയാണ്. ഒന്നിനു ശേഷം നൂറു പൂജ്യങ്ങൾ വരുന്ന സംഖ്യയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഗൂഗൾ(googol) എന്ന പദം സെർച്ച് എൻ‌ജിന്റെ പേരാക്കാനായിരുന്നു സ്ഥാപകരായ ലാറി പേജിന്‍റെയും സെര്‍ജി ബ്രൈനിന്‍റെയും ലക്ഷ്യം. അമേരിക്കൻ ഗണിത ശാസ്ത്രജ്ഞനായ എഡ്വേഡ് കാസ്നറുടെ അനന്തരവൻ ഒൻപതു വയസുകാരൻ മിൽട്ടൺ സൈറോറ്റയാണ് 1938ൽ ആദ്യമായി ഗൂഗൾ എന്ന പദം ഉപയോഗിച്ചത്. ഗണിത ശാസ്ത്രജ്ഞരുടെ ഇടയിൽ പ്രചരിച്ചിരുന്ന ഈ പദം തന്നെ തങ്ങളുടെ സെർച്ച് എൻ‌ജിനു പേരായി നൽകാം എന്നായിരുന്നു ഗൂഗിളിന്റെ പിറവിക്കു പിന്നിൽ പ്രവർത്തിച്ചവരുടെ ചിന്ത. എണ്ണിയാലൊടുങ്ങാത്ത വിവരങ്ങൾ ഈ സെർച്ച് എൻ‌ജിനിൽ ലഭ്യമാകും എന്ന സന്ദേശം നല്‍കുകയായിരുന്നു അവ. എന്നാൽ അവർ എഴുതിയത് അക്ഷരപ്പിശകോടെയായെന്നു മാത്രം. അങ്ങനെ ഗൂഗളിനു പകരം ഗൂഗിൾ(google) ആയി മാറി. 

ഒരു കാര്യം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?. GOOGLE എന്ന പദം ചെറിയ അക്ഷര പിശകിലൂടെ ടൈപ്പ് ചെയ്താലും യഥാര്‍ഥ ഹോം പേജിലേക്കു തന്നെ അത് റീഡയറക്ടാവും. തങ്ങൾക്കു പറ്റിയ അക്ഷരപ്പിശക് മറ്റാരെയും വഴിതെറ്റിക്കരുത് എന്ന ചിന്ത ഗൂഗിൾ ഉടമകൾക്ക് ഉണ്ട്. നമ്മള്‍  gogle.com, googel.com എന്നിങ്ങനെ തെറ്റായി ടൈപ് ചെയ്താലും ചെന്നെത്തുന്നത് ഗൂഗിളിൽ തന്നെയായിരിക്കും. ഗൂഗിളിനു സദൃശമായ അക്ഷരത്തെറ്റുകളെല്ലാം ഇപ്രകാരം ശരിയായ ഡൊമെയിൻ നാമത്തിലേക്കു് വഴിതിരിച്ചു വിട്ടിരിക്കുന്നു.




12 comments:

  1. ഗൂഗിളിന് പറ്റിയ അബദ്ധം...

    ReplyDelete
  2. ഇതു ഒരു പുതിയ അറിവായിരുന്നു,നന്ദി

    ReplyDelete
  3. ഗോൾ അന്നടിച്ചില്ലെങ്കിലും പിന്നിടങ്ങോട്‌ കോളടിച്ചു

    ReplyDelete
  4. ee oru post njan കുറിഞ്ഞി ഓണ്‍ലൈന്‍ enna blogil vayichathaayi orkkunnu

    ReplyDelete
  5. sorry ethe vishayam ennaanu udheshichathu

    ReplyDelete
  6. @rejithkrishna

    ഇത് ഞാന്‍ വിക്കിപീഡിയയില്‍ നിന്നും എടുത്തതാണ്. കടപ്പാട് കൊടുക്കാന്‍ മറന്നതാണ്. ക്ഷമിക്കണം..

    കടപ്പാട് : വിക്കിപീഡിയ

    ReplyDelete
  7. അല്‍ത്താഫ് ബ്ലോഗ് വായിച്ചു.. വളരെ നന്നായിട്ടുണ്ട്...

    അഭിനന്ദനങ്ങള്‍..

    രമേശേട്ടന്റെ ഇരിപ്പിടം(http://irippidamweekly.blogspot.in) ബ്ലോഗിലൂടെയാണ് ഇവിടെ എത്തിയത്‌..

    ReplyDelete
  8. great.... tks for the information.. congrats

    ReplyDelete
  9. നന്നായി എഴുതിയിരിക്കുന്നു അല്‍താഫ്...

    എന്ത് കൊണ്ടാണ് ഗൂഗിള്‍ ഹോം പേജ് ഇത്ര ലളിതം ആയത് എന്നറിയാമോ? HTML നെ കുറിച്ച് വലിയ പിടിയില്ലാതിരുന്ന ഗൂഗിള്‍ സ്ഥാപകര്‍, പരമാവധി കണ്ട്രോളുകള്‍ കുറച്ചാണ് പേജ് ഡിസൈന്‍ ചെയ്തത്. ആദ്യ കുറെ കാലം സെര്‍ച്ച്‌ ബട്ടണ്‍ പോലും ഇല്ലായിരുന്നു ഗൂഗിള്‍ ഹോം പേജില്‍. ഗൂഗിള്‍ എന്ന പേരും, സെര്‍ച്ച്‌ ബോക്സ്‌ ഉം മാത്രം. സെര്‍ച്ച്‌ ചെയ്യേണ്ട വാക്ക് എന്റര്‍ ചെയ്ത ശേഷം 'Enter' കീ ഉപയോഗിച്ചാണ്‌ സെര്‍ച്ച്‌ ചെയ്തിരുന്നത്. പിന്നീട് ആളുകള്‍ ആവശ്യപ്പെട്ടപ്പോഴാണ് സെര്‍ച്ച്‌ ബട്ടണ്‍ ചേര്‍ത്തത്.

    ReplyDelete
  10. കമന്‍റ് അറിയിച്ച എല്ലാവര്‍ക്കും നന്ദി..........

    @അമ്മാവന്‍

    പുതിയ അറിവുകള്‍ പറഞ്ഞു തന്നതിന് നന്ദി...

    ReplyDelete
  11. നന്ദി, അല്‍താഫിനും അമ്മാവനും.

    ReplyDelete

LinkWithin

Thanks.